Onam Celebration 2024



അമ്പത്തൂർ നായർസേവാ സമാജത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചെന്നൈ നോർത്ത് അഡിഷണൽ പോലീസ് കമ്മിഷണർ നരേന്ദ്രൻ നായർ മുഖ്യാതിഥിയായി.

ശങ്കർ ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീദേവി ഉണ്ണിത്താനെ ആദരിച്ചു. ശങ്കർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയശങ്കർ ഉണ്ണിത്താൻ, ടി.എൻ.എസ്.എസ്. ചെയർമാൻ സി.കെ. വാസുകുട്ടൻ, ജി.എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പി.വി. ബാലൻ എന്നിവർ പങ്കെടുത്തു. പിന്നണിഗായികയും നടിയുമായ ഹാസിനി വിശിഷ്ടാതിഥിയായി.

2023-24 വിദ്യാഭ്യാസ വർഷത്തിൽ എസ്.എസ്.എൽ.സി.യിലും പ്ലസ് ടുവിലും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് ഏർപ്പെടുത്തിയ എം.കെ. ഉണ്ണിത്താൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാർഡും ശ്രീദേവി ഉണ്ണിത്താൻ സമ്മാനിച്ചു.

സമാജം പ്രസിഡന്റ് എം. രവി നായർ, ഖജാൻജി പി.സി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സമാജത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സമാജം അംഗങ്ങളുടെ കലാപരിപാടികളും സുനിലും പിന്നണി ഗായിക രശ്മി ജോർജും അവതരിപ്പിച്ച ഗാനമേളയും ഓണസദ്യയുമുണ്ടായി.